മീശപുലിമലയെ പ്രണയിച്ച പ്രണയിനി.

ഇന്ന് വരെ കണ്ടിട്ടില്ലാത്ത കഥകളിലൂടെയും കവിതകളിലൂടെയും മാത്രം കേട്ട് പരിചയമുള്ള മീശപുലിമലയുടെ കടുത്ത ആരാധകയാണവൾ. 
ഓരോ ദിവസത്തെ പ്രണയസല്ലാപം അവസാനിക്കുമ്പോഴും അവൾ പറയും “നമുക്ക് മീശപ്പുലിമലയിലേക്ക് പോകാം കൈകൾ രണ്ടും കോർത്തുപിടിച്ഛ് മൂടൽമഞ്ഞിനെ തഴുകി മാറ്റിയാ  മലകൾ കേറാം മലകളിൽ മഞ്ഞ് ചേക്കേറുന്നത് നമുക്കൊരുമിച്ചിരുന്നു കാണാം ഞാനും നീയും മാത്രം”.
“എല്ലാം മറന്നു ഒരു മനസ്സും ഒരു ശരീരവുമായി ….”
അവൾക്ക് അവനോട് ഉള്ളതിലും ഇഷ്ടം മീശപുലിമലയോടു ആണെന്ന് തോന്നും ചില സമയത്തെ വർണ്ണന  കേട്ടാൽ .
അതും പറഞ്ഞു എപ്പോഴും അവൻ അവളെ കളിയാക്കും
” പറയുന്നത് കേട്ടാൽ നേരിട്ട് കണ്ടത് പോലെയാണെന്നും പറഞ്ഞു”.
അത് കേട്ട് ചിണുങ്ങി കൊണ്ടവൾ പറയും 
” നമ്മുടെ കല്യാണം കഴിഞ്ഞാൽ ആദ്യം നമുക്ക് അവിടെ പോകണമെന്ന് പറ്റുമെങ്കിൽ അവിടെ വച്ച് നീ എന്റെ കഴുത്തിൽ താലി ചാർത്തണമെന്നു” .
മലയെ സാക്ഷി നിർത്തി കോടമഞ്ഞിനെ സാക്ഷി നിർത്തി അവസാനം ലാലേട്ടന്റെ പോലൊരു ഡയലോഗും,
” നമുക്ക് മീശപുലിമലയിൽ ചെന്ന് രാപ്പാർക്കാം അതികാലത്തെഴുന്നേറ്റു മലകളിൽ മഞ്ജു വീഴുന്നത് കാണാം കൊടമഞ്ഞും തഴുകി പറക്കുന്ന പറവകളെ കാണാം അവിടെ വച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും” ,
ഇന്നവൻ അവൾ ഏറ്റവും അധികം പ്രണയിച്ച മീശപുലിമലയുടെ കാവൽക്കാനാണ്.
അവിടേയ്ക്ക് വരുന്ന ഓരോരുത്തർക്കും അവൻ ആ മലനിരകളുടെ മനോഹാരിത കാണിച്ചു കൊടുക്കും .
അവരിലെങ്ങാനും തന്റെ പ്രണയിനിയുണ്ടോ എന്ന് തേടും.
” അവളിതെല്ലാം അങ്ങ് ദൂരെയിരുന്ന് കാണും കോടമഞ്ഞിന്റെ പുതപ്പും പുതച്ഛ് തന്റെ മീശപുലിമലക്കു മീതെ തന്റെ പ്രാണനാഥന് മീതെ ഒരു കുഞ്ഞു മാലാഖയായ് “.

Dedicated to My friend ma soul മീശപുലിമലയുടെ കാവൽക്കാരൻ.
.
Pic courtesy : Internet.
Featured post

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ  സഖീ…..

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ
സഖീ…..
നിന്നിൽ ഒരു 
ഹാരമണിയ്ക്കുമീ ഞാൻ 
ഒരു രക്തഹാരമണിയ്ക്കുമീ ഞാൻ .
പറയാതെ പോയൊരാ ….
പ്രണയത്തിനിന്നും 
ആഴിതൻ ആഴമുണ്ടല്ലോ 
സഖീ…..
ആഴിതൻ ആഴമുണ്ടല്ലോ 
സഖീ…..
കടലാസ്സ് തുണ്ടിൽ ഞാൻ എഴുതിയ 
വരികളിൽ നിൻനേർത്ത 
ഗന്ധമുണ്ടല്ലോ സഖീ…..
നിൻനേർത്ത ഗന്ധമുണ്ടല്ലോ
സഖീ…..
അന്നു  നാം പിരിയവെ 
വന്നൊരാ കണ്ണുനീർ 
ഇനിയുമൊരു ജന്മത്തിലില്ല 
സഖീ…..
ഇനിയുമൊരു ജന്മത്തിലില്ല 
സഖീ…..
————————————–
 ഇനിയുമൊരുജന്മമുണ്ടെങ്കിൽ
   ഈ സഖാവിന്റേതായിരിക്കും 
   സഖീ നീ…..
————————————-
Featured post

വിരഹവേദന 

 

ദർഭ മുനകൊണ്ടെൻ

കണ്ണിൽ  കുത്തി

അവളറിഞ്ഞില്ലല്ലോ

കൊണ്ടതെന് മനസ്സിലെന്ന്

സ്വന്തം പൂർവ്വവിദ്യാർത്ഥി

17264237_1283380468419438_3315245460864514096_n

2011ൽ ആ പടിയിറങ്ങിയതിനു ശേഷം ഇന്നാണ്

വീണ്ടും പോകാന്‍ സാധിച്ചത്…
പ്ലസ് ടു ഓർമകളേക്കാൾ നൊമ്പരപ്പെടുത്തിയത് 10 D ക്ലാസ് റൂം ആണ്….
മരിച്ചാലും മറക്കാത്ത ഓർമ്മകൾ
ഒരു നിമിഷം മനസ്സ് 8 വർഷം പുറകോട്ടു പോയി

ആ പഴയ പത്താം ക്ലാസ്സുകാരനായി കഞ്ഞിക്കുഴി എന്ന വിളികൾ എവിടെ നിന്നോ കേൾക്കുന്ന പോലെ.
മാറ്റങ്ങളുടെ ഒരു കൂമ്പാരം തന്നെ കാണാൻ കഴിഞ്ഞു

ചില പുരോഗമനങ്ങൾ മനസ്സിനെ വേദനിപ്പിച്ചു നടുമുറ്റം മരങ്ങളുടെ പച്ചകുടകീഴിൽ കൂടുതൽ ശോഭയാർന്നിട്ടുണ്ട്

ഏറ്റവും അധികം ഇഷ്ടമായത് ഈ മരച്ചോടും ആ ബോർഡും ആണ്.
ഒത്തുചേരലുകൾ നിഷേധിക്കപ്പെടുന്ന ഈ കാലത്ത്‌

ഒന്നിച്ചിരിക്കാൻ

സൗഹൃദം പങ്കുവയ്ക്കാൻ ഒരിടം….
താഴ്ന്ന ചിന്താഗതിയിൽ അടിച്ചമർത്തപ്പെടാതെ

കണ്ടും അറിഞ്ഞും പങ്കുവച്ചും വളരേണ്ടതാണ് നമ്മൾ

എന്ന് ഓർമപ്പെടുത്തുന്നിടം

വളെരെയധികം ഇഷ്ടായി….
100ലേക്ക് കടക്കാണ്‌ നമ്മുടെ നന്മ മുത്തശ്ശി…..

ഇനിയും ഒരുപാടൊരുപാട് അറിവ് പകരാൻ

നല്ല നാളെയെ വാർത്തെടുക്കാൻ കഴിയട്ടെ

എന്ന് ആശംസിച്ചുകൊണ്ട് 


സ്വന്തം
പൂർവ്വവിദ്യാർത്ഥി……


😍📖📆😥😭

തിരകളെ പ്രണയിച്ചവൻ 

❤❤❤കൈ കുമ്പിളിൽ ഒതുക്കാൻ 

❤❤❤ആവില്ലെന്നറിഞ്ഞിട്ടും  ആ 

❤❤❤തിരയോട് തോന്നിയ

❤❤❤പ്രണയം………….❤❤💔

                                   

Create a free website or blog at WordPress.com.

Up ↑